സ്വതന്ത്ര സോഫ്റ്റ്‌വെയറിൽ കേരളത്തിലെ സ്ത്രീകളുടെ പങ്കാളിത്തം

Speakers: Anupa Ann Joseph Keerthana Ashok Aiśwarya Kaitheri Kandoth

Track: Malayalam Language Miniconf

Type: Long talk (45 minutes)

Room: Talks

Time: Aug 29 (Sat): 10:00

Duration: 0:45

(Women in Kerala and their participation in Free Software projects: An Analysis)

Who will be my audience?

Anyone who can understand Malayalam.

What will they get out of this talk?

An insight to the situations faced by women in Kerala who would be a part of Free Software community otherwise, people can help each other.

What will I cover?

Since the DebConf 2020 is giving priority to diversity in Debian community, I would like to share my experiences and findings during the period I worked as a fellow in a project to address the gender disparity in Free Software communities, along with my co-speaker who is an active member in Free Software community and have similar experiences. An abstract of the talk in local language (Malayalam) is given below.

സ്വതന്ത്ര സോഫ്റ്റ്‌വെയർ രംഗത്ത് കേരളത്തിലെ സ്ത്രീകളുടെ പങ്കാളിത്തം കുറയുന്നത് എന്തുകൊണ്ട്? ഒരു വിശകലനം.

(Analysing the participation of Women in Kerala in Free Software projects based on the conversations with students and teachers of Technical Institutions in Kerala.)

ഐസിഫോസ് (ICFOSS, International Center for Free and Open Source Software) കേരള സർക്കാരിന്റെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രചാരത്തിനും ഉന്നമനത്തിനുമായി പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര സ്ഥാപനമാണു്. അതിനു കീഴിൽ നടന്ന ഒരു പദ്ധതിയിൽ പ്രവർത്തിക്കുവാൻ എനിക്കു് അവസരം ലഭിച്ചു, എല്ലാ വിഭാഗത്തിലും പെട്ട ആളുകൾക്കു സ്വതന്ത്ര സോഫ്റ്റ്‌വെയർ സംരംഭങ്ങളിൽ തുല്യ അവസരം ഉറപ്പാക്കുന്നതിനായി, ലിംഗഭേദമെന്യേ എല്ലാവർക്കും സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോക്താക്കളാകുവാനും, വിവിധ പദ്ധതികളിൽ സംഭാവന നല്കുവാനും ഉതകുന്ന രീതിയിൽ അവരെ പ്രാപ്തരാക്കുന്നതിനായി ആരംഭിച്ച ഒരു പദ്ധതിയാണതു്. അതിനോടനുബന്ധിച്ചു് ഒരു ടീമിനോപ്പം കേരളത്തിലെ വിവിധ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോവുകയും അവിടെയുള്ള വിദ്യാർത്ഥിനികളുമായി ഇടപഴകുന്നതിനും സാധിച്ചു. അവരുമായും അദ്ധ്യാപകരുമായും നടത്തിയ സംഭാഷണങ്ങളിൽ നിന്നു് കേരളത്തിലെ സ്വതന്ത്ര സോഫ്റ്റ്‌വെയർ കൂട്ടായ്മകളിൽ സ്ത്രീ സാന്നിദ്ധ്യം കുറവായതിനു കാരണങ്ങൾ അന്വേഷിക്കുകയാണു് ഞങ്ങൾ ചെയ്തതു്. ആ സംഭാഷണങ്ങളിൽ നിന്നു് തിരിച്ചറിഞ്ഞ കാര്യങ്ങൾ പങ്കുവയ്ക്കുന്നതിനും എങ്ങനെ ഈ ഒരു വിഷയത്തെ രചനാത്മകമായി നേരിടാം എന്നതും ഈ ചർച്ചയുടെ ഭാഗമായി കൊണ്ടൂവരുന്നതിനാഗ്രഹിക്കുന്നു. ഈ പദ്ധതിയുടെ ഭാഗമായി ആദ്യത്തെ പടിയിൽ വിദ്യാർത്ഥിനികൾക്കു ഒരു കമ്പ്യൂട്ടറിൽ സ്വയം ഒരു ഓപറേറ്റിംഗ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്യുന്നതിനാണു് പരിശീലനം നല്കിയിരുന്നതു്, ഇതിനായി തിരഞ്ഞെടുത്തതു് ഡെബിയൻ ആണു്, പരിശീലനവേളകളിലെ ഡെബിയൻ അനുഭവങ്ങളും പങ്കുവയ്ക്കാൻ ഈ അവസരം വിനിയോഗിക്കുന്നു.

URLs