A Debian Developer maintaining packages like gitlab and its many ruby, nodejs and golang dependencies. I am also a member of https://fasttrack.debian.net service for maintaining fast moving projects like gitlab. I mentor new people to contribute to Debian and I'm a privacy advocate and a politician.

Accepted Talks:

എനിയ്ക്കും ഡെബിയനില്‍ വരണം, ഞാന്‍ എന്തു് ചെയ്യണം? (I want to join Debian, what should I do?)

ആളുകള്‍ സ്വയം മുന്നോട്ടു് വന്നാണു് (volunteers) ഡെബിയന്‍ ഗ്നു/ലിനക്സ് ഉണ്ടാക്കുന്നതു്. പല രൂപത്തിലും നിങ്ങള്‍ക്കു് ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി ഡെബിയന്‍ കൂടുതല്‍ മെച്ചപ്പെട്ടതാക്കാന്‍ സാധിക്കും. സോഫ്റ്റ്‌വെയറിലെ മെനു, ഉപയോഗിയ്ക്കുമ്പോള്‍ കാണിക്കുന്ന സന്ദേശങ്ങള്‍, എങ്ങനെ പല കാര്യങ്ങള്‍ ചെയ്യാം എന്നു് വിശദീകരിയ്ക്കുന്നതു്, വെബ്സൈറ്റ്, ഓരോ പതിപ്പിലെയും പുതുമകള്‍ (release notes) ഇവയെല്ലാം നമുക്കു് മലയാളത്തിലും ലഭ്യമാക്കാന്‍ കഴിയും (localization). ഇംഗ്ലീഷ് അറിയുമെങ്കില്‍ പല തരത്തിലുള്ള വിശദീകരണങ്ങള്‍ (documentation) നമുക്കു് ചെയ്യാം. കലാകാരന്മാര്‍ക്കു് അവരുടെ ഭാവന ഉപയോഗിച്ചു് ഡെബിയനെ കൂടുതല്‍ ഭംഗിയുള്ളതാക്കാം (designing). പ്രോഗ്രാമിംഗ് അറിയുമെങ്കില്‍ ഡെബിയനിലെ പല സോഫ്റ്റ്‍വെയറും മെച്ചപ്പെടുത്താം (software development). സോഫ്റ്റ്‌വെയറുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നതു് എളുപ്പമാക്കാം (packaging). ഇങ്ങനെ ഡെബിനില്‍ ചേര്‍ന്നു് പ്രവര്‍ത്തിയ്ക്കാന്‍ ഈ സല്ലാപത്തിലൂടെ നിങ്ങളില്‍ താത്പര്യം വരുത്താന്‍ കഴിയുമെന്നാണു് ഡെബിയന്‍ സംരംഭത്തിലെ അംഗമായ ഞാന്‍ കരുതുന്നതു്.

This talk will help you get started with contributing to Debian.

ഡെബിയന്‍ പാക്കേജിങ്ങ് ബാലപാഠങ്ങള്‍ പഠിയ്ക്കാം (Simple Packaging Tutorial with debmake)

പാക്കേജ് ചെയ്യാന്‍ അധികം പ്രയാസമില്ലാത്ത ഒരു സോഫ്റ്റ്‌വെയര്‍ എടുത്ത് സ്വന്തമായി .deb ഫയല്‍ ഉണ്ടാക്കി നോക്കാം.

ഈ ട്യൂട്ടോറിയലായിരിയ്ക്കും നമ്മള്‍ പിന്തുടരുന്നതു് => https://wiki.debian.org/SimplePackagingTutorial

ഈ വര്‍ക്ക്ഷോപ്പില്‍ പങ്കെടുക്കുന്നവര്‍ക്കു് സ്വന്തമായി ഒരു ഡെബിയന്‍ അണ്‍സ്റ്റേബിള്‍ സിസ്റ്റം നിര്‍ബന്ധമായും ഉണ്ടായിരിയ്ക്കണം. ഇതു് സജ്ജീകരിയ്ക്കാനുള്ള വിവരങ്ങള്‍ ഇവിടെ ഉണ്ടു് => https://wiki.debian.org/Packaging/Pre-Requisites

Closing session: So long, and thanks for all the .debs!

By now, we should have conquered the hearts, minds, and bandwidths of Debian contributors all over the world. Traditionally, this is the right spot to present some statistics, give us all a final group hug. See you next year!